തിരുവനന്തപുരം: പീഡനവീരന്മാരെ കേരളം സംരക്ഷിക്കുമ്പോൾ ചങ്കുറപ്പുള്ള നിലപാടുകള്‍ സ്വീകരിച്ച് കൈയ്യടി വാങ്ങിയവരാണ് ബിജെപി സർക്കാരുകൾ. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കത്തോലിക്കാ ബിഷപ്പിന് 80 ദിവസം നിയമവിരുദ്ധമായ സംരക്ഷണം ഒരുക്കിയ സർക്കാർ കേരളത്തിന് തന്നെ നാണക്കേടാണ്. കൊച്ചിയില്‍ നീതി തേടി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അപഥസഞ്ചാരമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അപമാനകരമായ രീതിയിലാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇവിടെ മാതൃകയാകുന്നത് ബിജെപി സർക്കാരുകൾ ആണ്. കോടികളുടെ സാമ്രാജ്യം പണിത ആള്‍ദൈവങ്ങളായ ആശാറാം ബാപ്പുവിനെയും ഗുര്‍മീത് റാം റഹീം സിങിനെയും ചങ്കുറപ്പോടെയാണ് ബിജെപി ജയിലിലടച്ചത്.
4500 കോടിയുടെ സാമ്രാജ്യം പണിത ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരെ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് 16 വയസുള്ള പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന പരാതി വന്നപ്പോള്‍ ദിവസങ്ങള്‍ക്കകമാണ് അറസ്റ്റുണ്ടായത്. 2013 ആഗസ്റ്റ് 15ന് വിദ്യാര്‍ത്ഥിനിയെ സഹായികള്‍ ആശീര്‍വാദം നല്‍കാന്‍ ആശ്രമത്തിലെത്തിച്ചപ്പോഴായിരുന്നു ബലാത്സംഗം. പിതാവ് മെഡിക്കല്‍ രേഖകള്‍ സഹിതം ഡല്‍ഹി പോലീസിനു പരാതി നല്‍കുകയും ചോദ്യം ചെയ്യാൻ ഹാജരാകാത്ത ആശാറാം ബാപ്പുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. ആറു കോടി അനുയായികളും 190 കോടിയുടെ ആസ്തിയുമുള്ള ദേര സച്ച സൗദ ആത്മീയ ആചാര്യന്‍ ഗുര്‍മീത് റാം റഹീം സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍ത്സംഗം ചെയ്തതതിനാണ് അറസ്റ്റിലായത്. മൂന്നു ലക്ഷത്തോളം അനുയായികളെ തെരുവിലിറക്കി കലാപം നടത്തിയിട്ടും ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പോലീസിന്റെ സഹായത്തോടെയാണ് സി.ബി.ഐ സംഘം റാം റഹീം സിങിനെ അറസ്റ്റു ചെയ്തത്.
Post Your Comments