ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ്. എന്നാല്‍ എപ്പോഴും ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് ഒരു വിനോദത്തിനും അപ്പുറം കുടിപ്പകയുടേയും പകരം വീട്ടുലകളുടേയും കളിയാണ്. വിഭജനത്തിന്റേയും കലാപത്തിന്റെയും പാശ്ചാത്തലത്തില്‍ ആരംഭിച്ച വൈര്യം കാശ്മീര്‍ പ്രശ്നത്തോടെ രൂക്ഷമായി. പിന്നെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിരവധി യുദ്ധങ്ങളുടെ കഥ, ഈ സമയങ്ങളിലൊക്കെ ക്രിക്കറ്റ് പലപ്പോഴും
സൗഹൃദം പുനരാരംഭിക്കാന്‍ കാരണമായിട്ടുണ്ടെങ്കിലും പാകിസ്ഥാന്- ഇന്ത്യ ക്രിക്ക്റ്റ് മത്സരം ഒരു ശരാശരി ഇന്ത്യക്കാരന് ജീവന് മരണ പോരാട്ടമാണ്. ആ പോരാട്ടത്തെ എത്രമേല്‍ തീവ്രമാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബിസിസിയുടേയും മാധ്യമങ്ങളുടേയും സാമ്പത്തിക ലാഭം.
ഇന്ത്യയും പാകിസ്താനും ഒരിടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ വീണ്ടും അതേ ആവശം തന്നെയാണ് ഓരോ ജനതയുടേയും ഉള്ളില്‍. കളിക്കളത്തില്‍ ബദ്ധവൈരികളായി തുടരുമ്പോഴും പുറത്ത് സൗഹൃദത്തിന് കുറവ് വരുത്താത്ത രീതി ഇന്ത്യ പാക് താരങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ പരിശീലക ക്യാമ്പിലെത്തി കൈകൊടുത്ത് സംസാരിച്ച ഷുഹൈബ് മാലിക്കും ധോണിയും ഈ രീതിയുടെ തുടര്‍ച്ചക്കാരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
ആറ് പതിറ്റാണ്ട് പിന്നിലേക്ക് പോയാല്‍, കൃത്യമായി പറഞ്ഞാല്‍ 1955ലെ പുതുവത്സര ദിനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇത്രയേറെ ഇന്ത്യക്കാര്‍ ത്രിവര്‍ണ പതാകയേന്തി ലാഹോറിലേക്ക് പാലായനം ചെയ്ത ചരിത്രമുണ്ടായിട്ടില്ല. കാല് നടയായി പതിനായിരങ്ങള്‍ അതിര്‍ത്തി കടന്നത് പാകിസ്താന് കീഴടക്കാനായിരുന്നില്ല, മനസ് കീഴടക്കാനായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം രാഷ്ട്രീയക്കാരുടെ കൈയിലെ കളിപ്പാവയായി ക്രിക്കറ്റ് മാറിയിരിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യ-പാക് മത്സരങ്ങള്‍.
1951- 52 ല്‍ പാകിസ്താന് ക്രിക്കറ്റ് ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പര നടന്നു. 1954- 55 ല്‍ നേരത്തെ മുകളില്‍ പറഞ്ഞതു പോലെ ഇന്ത്യന്‍ ടീം ആദ്യമായി പാകിസ്താന് സന്ദര്‍ശിച്ചു. 1962 നും 1977 നും ഇടയ്ക്കും 1965 നും 1971 നും ഇടയ്ക്കും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ക്രിക്കറ്റ് മത്സരം പോലും നടന്നില്ല. 1999 കാര്‍ഗില്‍ യുദ്ധവും 2008 മുംബൈ ഭീകരാക്രമണങ്ങളും ഇന്ത്യാ-പാക് തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങളെ തടസ്സപ്പെടുത്തുകയുണ്ടായി. 2009 ജനുവരി 13 മുതല്‍ ഫെബ്രുവരി 19 വരെ പാകിസ്താന് പര്യടനം നടത്താന്‍ ഇന്ത്യ തീരുമാനിച്ചു. എന്നാല്‍, മുംബൈ ഭീകര ആക്രമണത്തിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സമ്മര്‍ദത്തെത്തുടര്‍ന്ന് റദ്ദാക്കപ്പെടുകയാണുണ്ടായത്.
അതേസമയം എന്നും ജനങ്ങള്‍ ആവേശത്തോടെ മാത്രം നോക്കിയിരുന്ന ഇന്ത്യാ- പാക് മത്സരം ഈ വര്‍ഷം നടക്കുമ്പോള്‍ ആവേശം ഒട്ടും ചോരാതെ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ മത്സരത്തെ വിലയിരുത്തുന്നത്. എന്നാല്‍ ബാറ്റും ബോളും നേരെ പിടിക്കാന്‍ പോലുമറിയാത്തവര്‍ ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ മത്സരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സാമ്പത്തിക വല്ക്കരിക്കാനും ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ ഇന്ത്യ-പാക് ക്രിക്കറ്റെന്നാല്‍ ഒരു തീപ്പൊരി പോരാട്ടമായാണ് നമ്മള് കാണാറുളളത്. മൈതാനത്ത് രണ്ട് ടീമുകളും തമ്മിലുളള കായികമായ ശത്രുതയും വാശിയും ഏറെ വര്‍ഷങ്ങളായി ഉളളതുമാണ്. എന്നാല്‍ മൈതാനത്തിന് പുറത്ത് ക്രിക്കറ്റ് താരങ്ങള്‍ ഏറെ സൗഹാര്‍ദ്ദം പുലര്‍ത്തുന്ന കാഴ്ചയും നാം കണ്ടിട്ടുണ്ട്. വിരാട് കോഹ്ലിയും ഷാഹിദ് അഫ്രീദിയും തമ്മിലുളള സൗഹൃദവും ഇവിടെ എടുത്തു പറയാവുന്നതാണ്.
https://twitter.com/VORdotcom/status/1043016264489230339
കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ പാക് പടയെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യ വിജയിച്ചിരുന്നു. ഇതിനിടെ ചില എടുത്തു പറയേണ്ട സംഭവങ്ങളുണ്ടായി, ഉസ്മാന് ഖാന്റെ ഷൂ ലേസ് കെട്ടിക്കൊടുത്ത യുസ്വേന്ദ്ര ചാഹല്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയുണ്ടായി. ഇതിനോടൊപ്പം തന്നെ ചില വൈകാരിക നിമിഷങ്ങളും കാണാന്‍ കഴിയുകയുണ്ടായി. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ മത്സരം കാണാന്‍ എത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടുകയുണ്ടായി. പാകിസ്താന്റെ ജേഴ്സി അണിഞ്ഞെത്തിയ ആരാധകന് ഇന്ത്യന്‍ ദേശീയഗാനം തെറ്റില്ലാതെ പാടിതീര്ക്കുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇങ്ങനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബദ്ധ വൈര്യം മറന്ന്, ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സൗഹാര്‍ദ്ദ അന്തരീക്ഷം എന്നും നിലനില്‍ക്കാനിടയാവട്ടെ. ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം എന്നും സൗഹാര്ദപരമാകട്ടെ…
Post Your Comments