KeralaLatest News

ഹെൽമറ്റ് ഇല്ലാതെ ഓട്ടോ ഓടിച്ചതിന് പിഴ

ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 100 രൂപ പെറ്റി അടയ്ക്കാൻ നോട്ടിസ് അയച്ചു.

പാലോട്∙ ഹെൽമറ്റ് ഇല്ലാതെ ഓട്ടോറിക്ഷ ഓടിച്ചാൽ പൊലീസിന്റെ പെറ്റി വീഴുമോ? കൊല്ലായിൽ സ്വദേശി സുഗന്ധയ്ക്ക് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കഴക്കൂട്ടം വഴി ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 100 രൂപ പെറ്റി അടയ്ക്കാൻ നോട്ടിസ് അയച്ചു.

കാരണം നോ ഹെൽമറ്റ് എന്നു പറയുന്ന നോട്ടിസിലെ കെ.എൽ 16–3280 നമ്പർ വാഹനം ഓട്ടോറിക്ഷയാണ്. ഇവർക്ക് ഓട്ടോ ഉണ്ടെങ്കിലും നമ്പർ ഇതല്ല. കഴക്കൂട്ടം വഴി പോയിട്ടുമില്ല. ഇതാണ് ഇവരെ കുഴപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button