KeralaLatest News

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടാകാം; ജയരാജന്‍

ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് നടത്തിയ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടാകാമ ന്നെും എന്നാല്‍ സര്‍ക്കാര്‍ എപ്പോഴും ഇരയ്‌ക്കൊപ്പമാണെന്നും വ്യക്തമാക്കി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരി ഉന്നയിച്ച കാര്യങ്ങളില്‍ അടക്കം വസ്തുതകള്‍ പരിശോധിച്ച ശേഷം അഭിപ്രായം പറയും. സഭയെ അവഹേളിക്കുന്ന തരത്തില്‍ കന്യാസ്ത്രീകളുടെ സമരം പോയോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. വസ്തുതകള്‍ പരിശോധിച്ച് മറ്റേതൊരു കേസുപോലെ തന്നെയാണ് ഇതും പരിഗണിച്ചത്. കേസില്‍ സര്‍ക്കാര്‍ ശരിയായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button