മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനായാണ് 634 പേരെ നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേർ വിമാനത്താവളത്തിലെത്തും. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും.
Post Your Comments