കണ്ണൂര്‍:വീടു വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കക്കറയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ വീട്ടുടമയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. വീട്ടുടമസ്ഥയായ എറണാകുളം സ്വദേശിനി ഗ്രേസി മാത്യു ഉള്‍പ്പെടെ നാലു പേര്‍ക്കാണ് പരിക്കേറ്റത്.
വാടകക്കാര്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു ഗ്രേസി. തുടര്‍ന്ന് പരിസരവാസികളായ നാലു പേരുടെ സഹായത്തോടെ വീടിനകത്തും പുറത്തുമുള്ള പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.ഗ്രേസി മാത്യുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.നാലുപേരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments