KeralaLatest News

ജനവികാരത്തിന് മുന്നില്‍ പൊലീസിന് വഴങ്ങേണ്ടിവന്നു, ഇത് ജനങ്ങളുടെ വിജയം : വി.എം. സുധീരന്‍

ആഗസ്റ്റ് 13ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തതായി ബോധിപ്പിച്ച പൊലീസിന്റെ പിന്നീടുള്ള അഭിപ്രായ വ്യത്യാസം വന്‍ പ്രതിഷേധത്തിനാണ് വഴി വെച്ചത്.

തിരുവനന്തപുരം: നീതിക്കായി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്ന് വി.എം.സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പങ്ക് വെച്ചു. ആഗസ്റ്റ് 13ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തതായി ബോധിപ്പിച്ച പൊലീസിന്റെ പിന്നീടുള്ള അഭിപ്രായ വ്യത്യാസം വന്‍ പ്രതിഷേധത്തിനാണ് വഴി വെച്ചത്. ശക്തമായ ജനവികാരത്തിന് മുന്നില്‍ പൊലീസിന് പിന്നീട് അടിയറവ് പറയേണ്ടിവരുകയായിരുന്നു.

നിയമത്തെ കാറ്റില്‍ പറത്താന്‍ അധികാരികളും സ്ഥാപിത താല്പര്യക്കാരും എത്ര ശ്രമിച്ചാലും അന്തിമ വിജയം നിയമത്തിനും സത്യത്തിനുമായിരിക്കും എന്നതാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. സര്‍വ്വവിധ വേദനകളും മനസ്സില്‍ അടക്കിപ്പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നിലപാടില്‍ ഉറച്ചുനിന്ന സന്യാസിനി സഹോദരിമാരെ അഭിനന്ദിക്കുന്നു. നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ സമരം. ഇത് ധാര്‍മികതയുടെ വിജയം കൂടിയാണെന്നും സുധീരന്‍ പറഞ്ഞു.

https://www.facebook.com/kpcc.vmsudheeran/posts/2209287032638241?__xts__%5B0%5D=68.ARDzXeRQTl_TgQb3KHwDE2LDBSWWNr5s2Il9hd6mTYLW28CY7QhyeYsDq5tVdyTmK0TZRFjzYKpw79NFhgnaCIHOKbhV0KHqJ3rRlZ3dGKy4zXdtIqWeUXOgNoolGyt1oeNQIZLxple2Xl8UwvEgMP_kKE6rjIliCvwBi_QwsTPe7pMCuMjuNw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button