കൊയിലാണ്ടി; എ.എന്‍. ഷംസീര്‍ എംഎല്‍എയെ നന്തി ടോള്‍ ബൂത്തില്‍ തടഞ്ഞെന്ന ആരോപണത്തെ തുടർന്ന് ടോള്‍ ബൂത്ത് ജീവനക്കാരൻ കസ്റ്റഡിയിൽ. വാഹനത്തില്‍ എംഎല്‍എയാണെന്നും ചുങ്കം അടയ്ക്കേണ്ടതില്ലെന്നും ഡ്രൈവര്‍ പറഞ്ഞിട്ടും വാഹനം തടഞ്ഞെന്നാണ് ആരോപണം. എംഎല്‍എ ഇക്കാര്യം പോലീസിൽ അറിയിക്കുകയും റൂറല്‍ പൊലീസ് മേധാവി നിര്‍ദേശിച്ചതിനെ തുടർന്ന് ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം കാറില്‍ എംഎല്‍എ എന്ന് എഴുതിയില്ലെന്നായിരുന്നു ജീവനക്കാരന്റെ വാദം.
Post Your Comments