![](/wp-content/uploads/2018/09/ak-antony-1.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതിനായിരിക്കും പുതിയ നേതൃത്വം ശ്രദ്ധകൊടുക്കേണ്ടത്. കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments