കൊച്ചി: രണ്ട് വയസുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി. ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുട്ടിയുടെ ചൂണ്ടുവിരല്‍ പുറത്തെടുത്തു. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരി നന്ദയുടെ വിരലാണ് ഇഡ്ഡലി കുക്കറില്‍ കുടുങ്ങിയത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടന്ന തീവ്രശ്രമങ്ങള്‍ക്കൊടുവിലാണ് കുട്ടിയുടെ വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുത്തത്. തൃപ്പൂണിത്തുറയിലെ ആസ്പത്രിയിലാണ് കുട്ടിയെ ആദ്യമെത്തിച്ചത്. എന്നാല്‍ വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന്, തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനിലെത്തിയും കുക്കര്‍ പ്ലേറ്റ് മാറ്റാന്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഒടുവില്‍ ജനറല്‍ അനസ്‌തേഷ്യ നല്‍കി കുട്ടിയുടെ വിരലില്‍ കുടുങ്ങിക്കിടന്ന ഇഡ്ഡലിക്കുക്കര്‍ പ്ലേറ്റ് മുറിച്ചുമാറ്റുകയായിരുന്നു. ഡോ. ഭാസ്‌കര കെ.ജി. യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ബ്രയാണ്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരാണ് ഇഡ്ഡലിത്തട്ട് മുറിച്ച് കുട്ടിയുടെ വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുത്തത്.
Post Your Comments