CinemaMollywoodEntertainment

അങ്ങനെയുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല; സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് ഷംന കാസിം

നടിമാര്‍ ശരിയല്ല എന്ന ഒരു ധാരണ പൊതുവേയുണ്ട്

സിനിമയിലെ കാസ്റ്റിംഗ് കൌച്ച് വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത്തരം അനുഭവങ്ങളിലൂടെ താന്‍ കടന്നു പോയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടി ഷംന, സിനിമ കഴിഞ്ഞാല്‍ വീട് വീണ്ടും സിനിമ അങ്ങനെയാണ് ലൈഫ് മുന്നോട്ടു കൊണ്ട് പോയത്, അതിനടയില്‍ മറ്റു എന്ജോയ്‌മെന്ടായുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുകയോ അത്തരം അവസരങ്ങള്‍ ക്രിയേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പറയുകയാണ് താരം.

‘നടിമാര്‍ ശരിയല്ല എന്ന ഒരു ധാരണ പൊതുവേയുണ്ട്. നായികയാകാന്‍ എന്ത് ചെയ്യുമെന്ന് കരുതുന്ന കൂട്ടര്‍, ചിലരുടെ സംസാരം കേള്‍ക്കുമ്പോള്‍ തന്നെ കാര്യം മനസിലാകും, അവസരത്തിനായി അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടായിരിക്കാം. സിനിമയ്ക്ക് അകത്തുള്ളവരൊക്കെ നല്ല സുഹൃത്തുക്കളാണെന്നും, ഇത്തരം സംസാരങ്ങള്‍ സിനിമയ്ക്ക് പുറത്തു നിന്നാണ് കേള്‍ക്കേണ്ടി വരുന്നതെന്നും’, ഷംന കാസിം പറയുന്നു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംനയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button