ജിദ്ദ : തൊഴില്‍ദാതാവ് ജോലിക്കാരിയ്ക്ക് ബ്ലിച്ചിംഗ് പൗഡര്‍ ചേര്‍ത്ത കോഫി നല്കി. സൗദിയില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിലിപ്പൈന്‍ സ്വദേശിനിയായ ആഗ്നസ് മാന്‍സില്ല എന്ന യുവതിയ്ക്കാണ് തൊഴില്‍ദാതാവ് ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത കോഫി നല്‍കിയത്. കോഫി കുടിയ്ക്കുമ്പോള്‍ രുചി വ്യത്യാസം അുഭവപ്പെട്ടെങ്കിലും യുവതി അത് കാര്യമാക്കിയില്ല. അതേ കുറിച്ച് ചോദിച്ചപ്പോള്‍ യുവതിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയായിരുന്നു.
യുവതി കോഫി കുടിച്ചതിനു ശേഷം തനിക്ക് കയ്യബന്ധം പറ്റിയെന്നും കോഫി പൗഡറിനു പകരം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത കോഫിയാണ് നല്‍കിയതെന്നും തൊഴില്‍ദാതാവ് വെളിപ്പെടുത്തി.
മാന്‍സില്ല ഉടന്‍ ആശുപത്രിയിലേയ്ക്ക് പോയെങ്കിലുംബോധരഹിതയാകുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ കരളിലേയ്ക്ക് എത്തി കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മാന്സില്ലയുടെ മുതുകില്‍ പൊള്ളലേറ്റ പാടുകളും കണ്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തൊഴില്‍ദാതാവായ സ്ത്രീയുടെ അടുത്തുനിന്ന് മാന്‍സില്ല കൊടുംപീഡനമാണ് അനുഭവിച്ചിരുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. 20 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കുകയും ഇത്രസമയത്തിനുള്ളില്‍ ഒരു കാപ്പിയോ അല്ലെങ്കില്‍ ഉച്ചഭക്ഷണമോ മാത്രമാണ് മാന്സില്ലയ്ക്ക് നല്‍കിയിരുന്നത്.
ഇതേ തുടര്‍ന്ന് തൊഴില്‍ ദാതാവായ സ്ത്രീയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അവരിപ്പോള്‍ കോടതി നടപടി നേരിടുകയാണ്.
Post Your Comments