Latest NewsInternational

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

റഷ്യയില്‍ നിന്ന് എസ്-4000 പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്

ദില്ലി: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക രം​ഗത്ത്. റഷ്യയില്‍ നിന്ന് എസ്-4000 പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി മുന്നോട്ടു പോകുന്നതിനാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യയുടെ നീക്കം ഉപരോധമേര്‍പ്പെടുത്തുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൈന എസ് 400 സര്‍ഫസ് ടു എയര്‍ മിസൈലും, സുഖോയ് സു35 ഫൈറ്റര്‍ ജെറ്റുകളും വാങ്ങിയതോടെ ചൈനീസ് സൈന്യത്തിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.

സിഎഎടിഎസ്എ പ്രകാരം മൂന്നാമത് ഒരു രാജ്യത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള യുഎസ് നീക്കം ആദ്യമായാണ്. 2017ല്‍ 10 എസ് യു 35 യുദ്ധ വിമാനങ്ങളും 2018ല്‍ എസ് 400 പ്രതിരോധ വ്യോമ മിസൈല്‍ സംവിധാനവും ചൈന വാങ്ങാനിരുന്നതിന്റെ പേരിലാണ് ഉപരോധം ഏർപ്പെടുത്തിയത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് സമാന രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനിരിക്കെയാണ് അമേരിക്കന്‍ ഭരണകൂടം താക്കീതുമായി കടന്ന് വന്നിരിക്കുന്നത്.

ചൈനീസ് മിലിട്ടറി കമ്മീഷന്റെ ഭാഗമായ ചൈനീസ് ഏജന്‍സി എക്വിപ്മെന്റ് ‍ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഏജന്‍സിയാണ് എക്വിപ്മെന്റ് ‍ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റ്. ഒരു രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കുകയല്ല യുഎസ് ലക്ഷ്യം. മറിച്ച് റഷ്യന്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയെന്നതാണ്.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലുകള്‍ക്ക് തിരിച്ചടി നല്‍കുകയാണ് യുഎസ് നീക്കം. റഷ്യന്‍ ആയുധ വ്യാപാരത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ചൈനയുമായുള്ള ആയുധ ഇടപാട് ഇല്ലാതാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എന്നാല്‍ ഉപരോധം വഴി യുഎസ് ലക്ഷ്യം വെച്ചത് ചൈനയെയാണോ റഷ്യയെ ആണോ എന്നതാണ് മറ്റൊരു ആശങ്ക. ചൈനീസ് സൈന്യത്തെ ലക്ഷ്യം വെച്ചല്ല മറിച്ച് റഷ്യയെ മാത്രം ലക്ഷ്യം വെച്ചാണ് ഉപരോധമെന്നാണ് യുഎസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

റഷ്യന്‍ സൈന്യവും ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് 33 വ്യക്തികളെയും സ്ഥാപനങ്ങളെയും യുഎസ് ഭരണകൂടം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുഎസ് ഉപരോധം ചൈനയുമായുള്ള ആയുധ വിപണനത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം പ്രതികരിച്ചിട്ടുണ്ട്.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button