NattuvarthaLatest News

കെണിയൊരുക്കി പിഡബ്ല്യുഡി ബോർഡ്

നിയമം കർശനമാക്കിയാൽ പിഡബ്ല്യുഡി ബോർഡിലെ നിർദേശം പാലിക്കുന്നവർ വെട്ടിലാകും

കടയ്ക്കൽ: യാത്രക്കാർക്കു കെണിയൊരുക്കി പിഡബ്ല്യുഡി വക ബോർഡ്. കടയ്ക്കൽ – അഞ്ചൽ റോഡ് നിർമാണം പൂർത്തിയാക്കി പഞ്ചായത്ത് ഓഫിസ് ജംക്‌ഷനിൽ സ്ഥാപിച്ച ബോർഡാണ് വാഹന യാത്രക്കാരെ വലക്കുന്നത്.

വലത്തോട്ട് ‘നിലമേൽ’ എന്നാണ് അടയാളം ചെയ്തിരിക്കുന്നത്. ബോർഡിൽ പറയുന്ന റോഡ് നിലമേലിലേക്ക് ആണെങ്കിലും വൺവേയാണ്.

വാഹനങ്ങൾ ബസ് സ്റ്റാൻഡ് റോഡ് വഴിയാണ് നിലമേലിലേക്കു പോകുന്നത്. ബസ് സ്റ്റാൻഡ് റോഡ് വഴി പോകണമെന്നാണ് അടയാളം ചെയ്യേണ്ടിയിരുന്നത്.

നിയമം കർശനമാക്കിയാൽ പിഡബ്ല്യുഡി ബോർഡിലെ നിർദേശം പാലിക്കുന്നവർ വെട്ടിലാകും. അഞ്ചൽ, കുറ്റിക്കാട്, ചുണ്ട, വയലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെയാണു ബോർഡ് ആശങ്കയിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button