KeralaLatest News

സ്വകാര്യ ബസുകൾ സമരത്തിലേക്ക് : നികുതി ബഹിഷ്ക്കരണവും ആലോചനയിൽ

30നകം തീരുമായില്ലെങ്കിൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍: ഇന്ധന വിലവർധനവിന്റെ പശ്ചാത്തലത്തിൽ മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ. 30നകം തീരുമായില്ലെങ്കിൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.
തൊട്ടുമുൻപ് ചാർജ്ജ് വർധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയിൽ നിന്നും ഡീസൽ ഇപ്പോൾ 80 രൂപയിലെത്താറായി. വിദ്യാർത്ഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ല.

പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയടക്കാൻ രണ്ട് തവണ സർക്കാർ നീട്ടി നൽകിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സർക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ യോഗം ചെരുന്നത്.നികുതി ബഹിഷ്ക്കരണവും ബസ് ഉടമകൾ ആലോചിക്കുന്നു.

മിനിമം ചാർജ്ജ് ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസൽ വിലയിൽ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവർധനവും ചേർന്ന് പൊതുജനങ്ങൾ വലഞ്ഞു നിൽക്കെ ബസ് ചാർജ്ജ് വർധനയെന്ന ആവശ്യം കൂടി ജനങ്ങൾക്ക് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button