പട്ന: അഞ്ചാം ക്ലാസുകാരിക്ക് പീഡനം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. വിദ്യാര്‍ഥിനിയെ മാസങ്ങളോളമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്യുന്നതിന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സ്കൂളിലെ ക്ലര്‍ക്കിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ബുധനാഴ്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
പിന്നീടാണ് തന്നെ കത്തി കാട്ടി സ്കൂളിലെ പ്രിന്‍സിപ്പല്‍ ഒമ്പത് മാസമായി പീഡിപ്പിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സ്കൂളിലെ ക്ലര്‍ക്ക് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്റെ നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെയും ക്ലര്‍ക്കിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments