സിഡ്നി: സ്ട്രോബറി ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ നിന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ വൂള്‍വര്‍ത്ത്സില്‍ സൂചിയ്ക്കു നിരോധനം. പഴങ്ങളില്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ മാസം ആദ്യം മുതല്‍ ക്വീന്‍സ് ലാന്‍ഡ് സ്റ്റോറിലാണ് സ്ട്രോബറിയില്‍ നിന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. കൂടാതെ ഇതു സംബന്ധിച്ച് 100 ല്‍ പരം പരാതികളാണ് ഇതിനോടകം
പൊലീസിന് ലഭിച്ചത്. ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണിത്.
എവിടെ നിന്നാണ് സ്‌ട്രോബറികളില്‍ സൂചികള്‍ വന്നതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ എല്ലാവരും തമാശയായിട്ടാണ് ഇതിനെ കണ്ടത്. എന്നാല്‍ പറ്റിക്കല്‍ പരിപാടിയുമായി നടക്കുന്ന രണ്ട് കൗമാരക്കാരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തുവരുന്നത്.
താത്കാലികമായി വൂള്‍വര്‍ത്ത്സ് സൂപ്പര്‍മാര്‍ക്കറ്റില്‍ സൂചി വില്‍പ്പനയ്ക്ക് വെക്കില്ല. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പുതിയ നിയമവും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടു വന്നു കഴിഞ്ഞു.
പഴങ്ങളില്‍ സൂചികുത്തി വെക്കുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവിന് ശിക്ഷിക്കാവുന്ന പുതിയ നിയമമാണ് സര്‍ക്കാര്‍ പുറത്തിറയ്ക്കിയിരിക്കുന്നത്.
Post Your Comments