Latest NewsInternational

ന​ഗരത്തിരക്കിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ വയോധികന് താങ്ങായി സാമൂഹിക പ്രവർത്തകർ

റിഗ്ഗയ്ക്കടുത്ത് പള്ളി മുറ്റത്താണ് വയോധികനെ കണ്ടെത്തിയത്

ദുബായ്: നൻമയുടെ കൈത്താങ്ങിൽ വയോധികന് പുനർജൻമം .നഗരത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വയോധികനെ സാമൂഹിക പ്രവർത്തകർ ഖിസൈസ് പൊലീസിൽ ഏൽപിച്ചു.

ഇന്നലെ വൈകിട്ടാണ് മുഹ് യുദ്ദീൻ എന്ന് പേര് പറയുന്ന ഇദ്ദേഹത്തെ ദുബായിൽ ജോലി ചെയ്യുന്ന മലയാളി റബീബ് റിഗ്ഗയ്ക്കടുത്തെ ഒരു പള്ളി മുറ്റത്ത് കണ്ടെത്തിയത്. ഏകനായിരിക്കുന്ന ഇദ്ദേഹത്തോട് കാര്യം അന്വേഷിച്ചപ്പോൾ പരസ്പര ബന്ധമില്ലാത്ത കാര്യമാണ് ഹിന്ദിയിൽ പറഞ്ഞത്. മുംബൈ സ്വദേശിയാണെന്നും പേര് മുഹ് യുദ്ദീനാണെന്നും ഇദ്ദേഹം പറയുന്നു.

പാസ്പോർട് മുംബൈയിലുള്ള മകന്റെ കൈവശമാണെന്നും പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഇദ്ദേഹത്തിന്റെ കൈയിൽ ഒരു പ്ലാസ്റ്റിക് കവറുമുണ്ട്. താമസ സ്ഥലത്ത് നിന്നു വഴിതെറ്റി എത്തിയതാണെന്നു സംശയിക്കുന്നു.

തുടർന്ന് റബീബ് ഇദ്ദേഹത്തെയും കൂട്ടി ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ നാസർ നന്തിയെ സമീപിക്കുകയായിരുന്നു.

പിന്നീട് ഇദ്ദേഹത്തെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ബന്ധുക്കളാരെങ്കിലുമുണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെട്ടാൽ ഇദ്ദേഹത്തെ തിരിച്ചേൽപിക്കാമെന്ന് നാസർ നന്തി പറഞ്ഞു. ബന്ധപ്പെടേണ്ട ഫോൺ: +971558972020 / +971 56 330 1555.

shortlink

Post Your Comments


Back to top button