കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്.
കെ.എസ.്ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നുമില്ല. കുന്ദമംഗലം ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വേണ്ടത്ര ബസുകള്‍ ഇല്ലാത്തത് പ്രശ്‌നമാണ്. ഇവിടെ നിന്ന് നാല് ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ കാണാനില്ലെന്ന യാത്രക്കാര്‍ പറയുന്നു. സുപ്പര്‍ഫാസ്റ്റുകള്‍ക്കും ടിടി സര്‍വീസുകള്‍ക്കും ഇവിടെ സ്‌റ്റോപ്പില്ല. മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതല്‍ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വിഷമത്തിലാക്കുന്നത്.
ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു. നേരത്തെ കോഴിക്കോട് ഡിപ്പോയിലുള്ള ജീവനക്കാരാണ് ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
പുതിയ മാറ്റം സര്‍വീസുകളെ ബാധിക്കുകയും ചെയ്തു. അതേസമയംതാമരശ്ശേരി ഡിപ്പോയില്‍ ഷഡ്യൂള്‍ പ്രകാരം ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ ആവശ്യമാവുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.
Post Your Comments