ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്ഹാസന് നയിക്കുന്ന മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയ അവിനാശ് ഇരിഗവരപുവായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പില്‍ കമലിന് വേണ്ടി തന്ത്രങ്ങള്‍ മെനയുക എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികള്‍ ഒത്തുകൂടിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ അവിനാശും പങ്കെടുത്തിരുന്നു.
അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയടക്കം നിരവധി പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ സഹായിച്ചതും അവിനാശ് ആന്ധ്രപ്രദേശിലെ രാജമുണ്ഡ്രി സ്വദേശിയാണ്. അമേരിക്കയിലെ അരിസോണയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അവിനാശാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അവിനാശിനെ ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. അവിനാശ് ഇരിഗവരപു. ലഖ്നൗ ഐഐഎമ്മില്‍ ഇലക്ട്രിക് ബിരുദധാരിയായ അവിനാശ്, 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ലോകത്ത് ആദ്യ ജയം കരസ്ഥമാക്കിയത്.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനരീതിയിലൂടെ ജനങ്ങളെ ആകര്‍ഷിക്കാനാണ് മക്കള്‍ നീതി മയ്യത്തിന്റെ നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മാതൃകാ ഗ്രാമങ്ങള്‍ നിര്‍മിച്ച് അതിന്റെ ആശയം പ്രചരിപ്പിക്കാനും കമല്‍ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments