അല്ലേലും ഒന്നിനെയും വിശ്വസിക്കാനാവാത്ത കാലമാണിതെന്ന് പറയുന്നത് വെറുതേയല്ല, വന്ന് വന്ന് ഗൂഗിൾ ട്രാൻസലേറ്ററിനെയും വിശ്വസിക്കാൻ പറ്റാതായി.
വാക്കുകളുടെ അർത്ഥങ്ങൾ കണ്ടുപിടിക്കുവാനും ഒരു പ്രത്യേക നാമം മറ്റു ഭാഷകളിൽ എങ്ങനെ പറയുമെന്നറിയാനുമെല്ലാം നാം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഗൂഗിൾ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.
സംഗതി സിമ്പിളാണ് ‘കോക്‌റോച്ച്’ പാറ്റയല്ല അത് തങ്കമണിയാണെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിളിൽ ‘കോക്ക്‌റോച്ച്’ എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താൽ ലഭിക്കുന്നത് ‘പാറ്റ’ എന്നല്ല. മറിച്ച് ‘തങ്കമണി’ എന്നാണ് ! ഇതിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.
Post Your Comments