ഡൽഹി: ചാരസംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ചൈനീസ് പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ചാർലി പെങ് (39) എന്നയാളാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 13 ന് ഡൽഹിയിലെ മഞ്ജു കാടില്ല കോളനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ പാസ്പോർട്ട്, ആധാർ കാർഡ്, 3.5 ലക്ഷം രൂപ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പെങ് അഞ്ചു വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. അന്നു മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാചൽ പ്രദേശിലുമായി സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മണിപ്പൂരിൽ നിന്ന് പാസ് പോർട്ട് തരപ്പെടുത്തകയും ചെയ്തു.
പെങ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇയാൾ ചാരനാണെന്ന് തെളിയിക്കുന്ന നിരവധി രേഖകളും എസ്.യു.വിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments