ഡല്‍ഹി: കുഞ്ഞുങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. ഈ കാര്യത്തില്‍ ഭാരതത്തിന് ആശ്വാസമുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ടിരിക്കുന്നത്. 80,02000 ത്തോളം ശിശുക്കളെ ശിശുമരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് രാജ്യത്തിന് സാധ്യമായിട്ടുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം 2017 ലെ കണക്കനുസരിച്ച് 10 ലക്ഷത്തിനടുത്തായിരുന്നു ശിശുമരണനിരക്ക്. ഇത് ചൂണ്ടിക്കാണിക്കുന്നത് 2 ലക്ഷത്തോളം കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. ഇത് ഇന്ത്യക്ക് വലിയ നേട്ടം തന്നെയാണ്. ഐക്യരാഷ്ട്ര സഭ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സുരക്ഷിതമായ കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, നിര്‍ബന്ധപൂര്‍വ്വമുള്ള കൈ കഴുകല്‍, പരസ്യമായ മലമൂത്ര വിസര്‍ജ്ജനം ഉപേക്ഷിച്ച് ശുചിമുറികള്‍ ഉപയോഗിക്കല്‍, ഡയേറിയ മൂലമുള്ള കുറഞ്ഞ മരണനിരക്ക് എന്നിവയാണ് മരണനിരക്ക് കുറയുന്നതിനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്.
മോശം ശുചീകരണ പ്രക്രിയയും സുരക്ഷിതമല്ലാത്ത വെള്ളത്തിന്റെ ഉപയോഗവുമാണ് രാജ്യത്തെ 88 ശതമാനം ഡയേറിയ മരണങ്ങള്‍ക്കും ഇടയാക്കുന്നത്. ഇത് പോഷകാഹാരക്കുറവിനും പ്രതിരോധ ശേഷി കുറക്കുന്നതിനും ഇടയാക്കുന്നു. ഇവ ന്യൂമോണിയ, ക്ഷയരോഗം എന്നീ രോഗങ്ങള്‍ ബാധിക്കുന്നതിനും ഇടയാക്കുകയും ചെയ്യുന്നു.
ന്യൂമോണിയയ്‌ക്കെതിരെയുള്ള ന്യൂമോകോക്കല്‍ വാക്‌സിന്‍, കുട്ടിക്കാലത്തുള്ള ഡയേറിയക്കെതിരെയുള്ള റോട്ടാ വൈറസ് വാക്‌സിന്‍ എന്നിവയുടെ ഉപയോഗം കുട്ടികളിലെ മരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വൃത്തി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനൊപ്പം 2019 ഓടെ രാജ്യത്തെ പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കാനും സഹായിക്കും. ഇതിന്റെ ഭാഗമായി 85.2 മില്യണ്‍ ശുചിമുറികളാണ് ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന് കീഴില്‍ നിര്‍മിച്ചിട്ടുള്ളത്.
പൊതുസ്ഥലങ്ങളിലെ പരസ്യമായ മലമൂത്ര വിസര്‍ജ്ജനമാണ് പ്രധാനമായും ഭക്ഷ്യ- ജല മലിനീകരണത്തിന്റെ പ്രധാന കാരണമെന്ന് യുഎന്‍ സര്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുകയാണ് ഡയേറിയക്ക് കാരണമായ വൈറസുകള്‍ വ്യാപിക്കാതിരിക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗ്ഗം. അംഗണ്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ശുചിമുറിയില്‍ പോയതിന് ശേഷം കുട്ടികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും നിശ്ചയമായും പരിശോധിക്കേണ്ടതാണ്.
Post Your Comments