രുവനന്തപുരം: ആഡംബര ജീവിതം നയിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇനി അധികാരം ലഭിയ്ക്കില്ലെന്ന് സൂചന. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഒസ്വാര്‍ഡ് ഗ്രേഷ്യസിന്റെ റിപ്പോര്‍ട്ടും ബിഷപ്പിന് എതിരാണെന്നാണ് അറിയുന്നത്. ‘ഇടയനൊപ്പം ഒരു ദിവസം’ എന്ന പരിപാടിയോടെ കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ രംഗത്ത് വന്നിരുന്നതും ബിഷപ്പിന് എതിരായി.
ഇന്നലെ പ്രത്യേക കത്തിലൂടെ രൂപതയുടെ ഭരണം വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. മുംബൈ സഹായമെത്രാന്‍ ആഗ്‌നലോ റുഫിനോ ഗ്രേഷ്യസിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പ്പാപ്പ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്നും മാറ്റിയിട്ടില്ല. ഭരണം സ്വന്തം നിയന്ത്രണത്തിലാക്കാന്‍ അടുപ്പക്കാരനായ ഒരു പുരോഹിതനെ ബിഷപ്പ് ഫ്രാങ്കോ അഡ്മിനിസ്‌ട്രേറ്ററായി നേരത്തെ നിയമിച്ചിരുന്നു. ഇത് സഭാവിരുദ്ധമാണെന്ന് അധികാരികള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തന്നെ തത്സ്ഥാനത്തേക്ക് സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വത്തിക്കാന് കത്ത് നല്കാന്‍ നിര്‍ബന്ധിതമായത്.
കേസില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാലും കേരളത്തില്‍ കൂടുതല്‍ കാലം കഴിയേണ്ടിവരുമെന്നും കാട്ടിയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാന് കത്ത് നല്കിയത്. തത്ക്കാലത്തേക്ക് സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിച്ചുകൊണ്ടാണ് മുംബൈ സഹായമെത്രാന് ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചത്. നിലവിലുള്ള സാഹചര്യമനുസരിച്ച് പുതിയ മെത്രാനെ കണ്ടെത്തി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിപ്പിക്കേണ്ടിവരും റോമിന്.
Post Your Comments