പോത്തൻകോട്: പഞ്ചായത്തംഗത്തിന്റെ വീട്ടിൽ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ പുളിയങ്കോട് പ്രീയദർശിനി നഗറിൽ ഷിനോയ് ഹൗസിൽ ഷിനോയ് (19) പോത്തൻകോട് പൊലീസിന്റെ പിടിയിലായി.
പോത്തൻകോട് പഞ്ചായത്തിൽ പ്ലാമൂട് വാർഡംഗത്തിന്റെ വീട്ടിൽ അർധരാത്രി പടക്കമെറിഞ്ഞ കേസിലും ഞാണ്ടൂർക്കോണം ദീനദയാൽ ക്ലബ്ബിനു നേരെ പടക്കമെറിഞ്ഞ കേസിലും ഷിനോയ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
പോത്തൻകോട്, കഴക്കൂട്ടം പൊലീസ് പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ ഫ്ലെക്സ് ബോർഡുകൾ, കൊടികൾ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റുപ്രതികളെ കഴക്കൂട്ടം പൊലീസ് മുൻപ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments