രാജ്കോട്ട്: ഗുജറാത്തിലെ ഗിര്‍വനത്തിലെ ദാല്ഖനിയ മേഖലയിലാണ് സിംഹങ്ങള്‍ പ്രധാനമായും ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 11 ഓളം സിംഹങ്ങള്‍ ചത്തനിലയില്‍ കാണപ്പെട്ടു. ഇതില്‍ 8 എണ്ണം പരസ്പരമുണ്ടായ അക്രമത്തിലാണ് ചത്തത് എന്ന് വ്യക്തമായിട്ടുണ്ട് എന്നിരുന്നാലും സംഭവത്തില്‍ സംശയങ്ങള്‍ നിലനില്ക്കുന്നു. യഥാര്‍ത്ഥ കാരണം അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരണം. സിംഹങ്ങളെ ആരെങ്കിലും നിയമരഹിതമായി പണം ഉണ്ടാക്കുന്നതിനായി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ സിംഹങ്ങള്‍ ഇത്തരത്തില്‍ ചത്തൊടുങ്ങാറുണ്ട്.
Post Your Comments