റാന്നി: പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടും. പുലിയല്ല കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പും. റാന്നി കോളജ് ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പുലിയല്ല കാട്ടുപൂച്ചയാകാമെന്ന് നിഗമനവുമായി വനം വകുപ്പ് എത്തിയിരിക്കുന്നത്.
പ്രളയത്തില്‍ കാടു വിട്ടിറങ്ങിയ പുലിയുടേതാണ് കാല്‍പ്പാടുകളെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുകയും പുലിയുടെ ചിത്രം സഹിതം ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ ശരിക്കും പുലി ഇറങ്ങിയോ എന്ന സംശയവും അന്വേഷണവും ബലപ്പെടുകയുമാണ്. രണ്ടാഴ്ചയിലേറെയായി റാന്നി കോളജിന്റെ സമീപവും ആനത്തടം മേഖലയിലും പുലിയുടെ സാന്നിധ്യം അവകാശപ്പെട്ട് നിരന്തരം വാട്‌സാപ്പിലും മറ്റും വാര്‍ത്ത പ്രചരിച്ചു വരികയായിരുന്നു.
ചിലര്‍ ഇതിനു ശക്തി പകരാന്‍ രാത്രിയില്‍ ഇര തേടിയിറങ്ങുന്ന പുലിയുടെ ഫോട്ടോയും വാര്‍ത്തയ്ക്ക് ഒപ്പം ചേര്‍ത്തു. ആനത്തടത്തിലെ പുലി വാര്‍ത്തയില്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ വനപാലകരുടെ പക്ഷം.
എന്നാല്‍ ആനത്തടത്തില്‍ നിന്നും പുലിയുടെ വാസം നദിക്കു മറുകരയിലുള്ള റാന്നി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്കു മാറിയെന്നാണ് ഇപ്പോഴത്തെ പ്രചാരണം. തോട്ടമണ്‍ ഭാഗത്ത് പുലിയെ കണ്ടുവെന്ന പ്രചാരണം അന്വേഷിക്കാന്‍ ചെന്ന വനപാലകര്‍ക്ക് കാര്യമായ ഒരു തെളിവും ലഭിച്ചില്ല. എന്നാല്‍ ഇന്നലെ തെക്കേപ്പുറം മൂഴിക്കല്‍ (പുളിക്കല്‍) കടവില്‍ നിന്നും പുലിയുടേതെന്നു കരുതുന്ന ജീവിയുടെ വ്യക്തമായ കാല്‍പ്പാട് ലഭിച്ചതോടെ ജനങ്ങളുടെ ആശങ്കയേറി. കാല്‍പ്പാടിന്റെ ചിത്രം പരിശോധിച്ച വനപാലകര്‍ ഇത് പുലി വര്‍ഗത്തില്‍പെട്ട ജീവിയുടേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും പുലിയാണെന്ന് ഉറപ്പിച്ചിട്ടില്ല. പുലിയാണ് സ്ഥലത്തുള്ളതെങ്കില്‍ നായ്ക്കളെ കൊന്നു തിന്നുമെന്നും ആട്, പശു തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ അക്രമത്തിന് ഇരയാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments