ഇസ്ലാമാബാദ്: കശ്മീർ താഴ്വരയിൽ ഇന്ത്യന്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ രക്തസാക്ഷികളായി ചിത്രീകരിച്ച് പാകിസ്ഥാൻ. കശ്മീര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദികളുടെ ചിത്രത്തോടൊപ്പം 20 സ്റ്റാമ്പുകളാണ് പാകിസ്ഥാന് പുറത്തിറക്കിയിരിക്കുന്നത്. 8 രൂപയാണ് ഇവയുടെ വില.
ഈ തപാല്‍ സ്റ്റാമ്പുകളിലൂടെ കശ്മീരിനൊപ്പം തങ്ങള്‍ ഉണ്ടെന്ന് കശ്മീരിനെ ഓര്‍മ്മപ്പെടുത്തുകയാണ് എന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. അതേസമയം ഇക്കൂട്ടത്തില്‍ ബുര്‍ഹാന്‍ വാണിയും ഉള്‍പ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.
Post Your Comments