Latest NewsInternational

പാകിസ്താനുമായി ചർച്ച : നിലപാട് വ്യക്തമാക്കി ഇന്ത്യ

മന്ത്രിമാര്‍ തമ്മില്‍ കാണുമെങ്കിലും പാകിസ്താനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ല

ന്യൂ ഡൽഹി : പാകിസ്താനുമായി ചർച്ചയ്ക്ക് തയാറെന്ന് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടയച്ച കത്ത് സ്വീകരിച്ചാണ് കൂടിക്കാഴ്ച്ച നടത്താനുള്ള തീരുമാനം ഇന്ത്യ കൈകൊണ്ടത്.

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ വച്ചായിരിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ വിദേശകാര്യമന്ത്രി മെഹമ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച്ച നടത്തുമെന്നു വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. അതേസമയം മന്ത്രിമാര്‍ തമ്മില്‍ കാണുമെങ്കിലും പാകിസ്താനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും ഇതു നിര്‍ത്തിവച്ച ചര്‍ച്ചകളുടെ തുടക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button