തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഉടനെ പൂർത്തിയാകുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗം. ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29-ന് മുൻപ് തീർക്കാനാണ് നിർദേശം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ അടിയന്തര ധനസഹായവിതരണം പൂർത്തിയായി. 439 പേരാണ് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതില്‍ 331 പേര്‍ക്ക് മരണാനന്തര ആനുകൂല്യം നല്‍കിക്കഴിഞ്ഞു. അതേസമയം കുടുംബശ്രീ മുഖേന വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments