കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി ആദ്യ യാത്രാ വിമാനം ഇറക്കിയുള്ള പരീക്ഷണ പറക്കല്‍ ആരംഭിച്ചു. ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിക്കുന്നത്. ഈ പരീക്ഷണപറക്കലിന്‍റെ അടിസ്ഥാനത്തിലായിരിക്കും കൊമേഴ്സ്യല്‍ ലെെസന്‍സ് ലഭ്യമാക്കുക.
ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗം ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്തിമപരിശോധന ബുധനാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായി.
Post Your Comments