KeralaLatest News

ചാരക്കേസ്: മര്‍ദ്ദിച്ച പോലീസുകാരെ അടിക്കാനുള്ള ചെരുപ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് അവര്‍ക്ക്  അന്നും ഇന്നും അറിയാമായിരുന്നു

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍രെ അടിക്കാന്‍ അടിക്കാന്‍ ഒരു ജോടി ചെരുപ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മുന്‍
ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. പോലീസുകാരും ഐബി ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചപ്പോള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു കരഞ്ഞു പറഞ്ഞു. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ ഞങ്ങള്‍ വീട്ടില്‍ വരാമെന്നും ചെരുപ്പെടുത്ത് മുഖത്തടിച്ചോളു എന്നാണ് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ തെറ്റു ചെയതിട്ടില്ലെന്ന് കോടതി വിധിച്ച് ഇന്നുവരെ ഒരു ഐ.ബിക്കാരും എത്തിയില്ലെന്ന് പരിഹാസരൂപേണ നമ്പി നാരായണന്‍ പറഞ്ഞു. ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ കേസരിയില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് അവര്‍ക്ക്  അന്നും ഇന്നും അറിയാമായിരുന്നു.   അതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന സിബിമാത്യൂസ് തന്നെ കാണണമെന്ന് പലതവണ ആവശ്യപ്പെട്ടത്. അതിന് അവസരമൊരുക്കാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ നിര്‍ബന്ധിച്ചതും അതുകൊണ്ടാണ്. അല്ലാതെ, തന്നെ കണ്ട് സുഖമാണോയെന്ന് ചോദിക്കാന്‍ സിബിമാത്യൂസ് അത്രയ്ക്ക് കഷ്ടപ്പെടില്ലായിരുന്നല്ലോ?-നമ്പി നാരായണന്‍ ചോദിച്ചു.

സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്നത് ഹീന പ്രവര്‍ത്തിയാണ്. ആദ്യം കുറ്റവാളിയാക്കേണ്ടയാളെ കണ്ടെത്തി. തുടര്‍ന്ന് കുറ്റമുണ്ടാക്കി, പിന്നെ അതിനെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കുക. ഇതാണ് അവര്‍ ചെയ്തത്. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന് ഇനിയെങ്കിലും ജനവും രാജ്യവും അറിയണം.

ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയായ ക്രയോജനിക് ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ തയ്യാറായിരുന്നു. അതിനുള്ള കരാര്‍ ഒപ്പുവച്ചത് അന്ന് അതിന്റെ ഡയറക്ടറായിരുന്ന ഞാനാണ്. കരാര്‍ നടപ്പാക്കുന്നതിനെതിരെ അമേരിക്ക രംഗത്ത് വന്നു. അത് എങ്ങനെയും സംഘടിപ്പിക്കണമെന്ന് ഇന്ത്യാഗവണ്‍മെന്റും നിശ്ചയിച്ചു. അതിനുശേഷമാണ് സിബിമാത്യൂസിന്റെ നേതൃത്വത്തില്‍ എനിക്കെതിരെ ചാരക്കേസ് കെട്ടിച്ചമച്ചത്. അതെന്തിനുവേണ്ടിയായിരുന്നെന്ന് അവര്‍ തുറന്നു പറയണം. അല്ലെങ്കില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷ നമ്പി നാരായണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button