Latest NewsTechnology

ഇന്ത്യയില്‍ ഈ ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് കൂടുതൽ പ്രാധാന്യമെന്നു പഠനം

വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു സൂചകം കൂടിയാണ് ഭാഷ.

ഇന്ത്യയില്‍ ട്വിറ്റർ ഉപയോഗിക്കുന്നവരിൽ ഇംഗ്ലീഷിനെക്കാൾ ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്കാണ്‌ കൂടുതൽ പ്രാധാന്യം നല്‍കുന്നതെന്നു പഠനം. ഇംഗ്ലീഷിനെക്കാൾ ഹിന്ദി ട്വീറ്റുകളാണ് കൂടുതലായും ഷെയര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ 15ല്‍ 11 റീട്വീറ്റുകളും ഹിന്ദിയിലാണ് നല്‍കിയിരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് കൂടുതല്‍ ഫോളേവേഴ്‌സ് നിലനില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് മോദിയെ അപേക്ഷിച്ച് ട്വിറ്റര്‍ ഫോളോവേഴ്‌സ് കുറവാണെന്നും ഹിന്ദിയല്ലാത്ത മറ്റു ഭാഷകള്‍ക്ക് ട്വിറ്ററില്‍ പ്രാധാന്യം കുറവാണെന്നും വ്യക്തമാക്കുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു സൂചകം കൂടിയാണ് ഭാഷ. അതിനാൽ ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളാണ് റീട്വീറ്റുകളില്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ ഫോളോയിങ് പ്ലാറ്റ്‌ഫോമുകള്‍ ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി) യാണ് കൂടുതലായും ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button