KeralaLatest News

ജിഡി എൻട്രിയിനി ഓണ്‍ലൈനായി, പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത് പഴങ്കഥ

പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന റെക്കോർഡാണ് ജിഡി അഥവാ ജനറല്‍ ഡയറി

കൊച്ചി: ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭ്യമാകും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍.

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി വേണ്ടി വരാറുണ്ട്. അതാണ് ജിഡിയെന്ന് അറിയപ്പെടുന്നത്.

https://thuna.keralapolice.gov.in എന്ന വിലാസത്തില്‍ തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും ഇത് തന്നെ ഉപയോ​ഗപ്പെടുത്താവുന്നതാണ്.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ഡിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബട്ടണില്‍ GD Search and Print എന്ന മെനുവില്‍ ജില്ല, സ്റ്റേഷന്‍, തീയതി എന്നിവ നല്‍കി സെര്‍ച്ച് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button