Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest News

ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു ; യുവാവും യുവതിയും തട്ടിയത് 70 പവൻ

കുന്നംകുളം : ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചു വീട്ടമ്മയിൽനിന്ന് 70 പവൻ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ. പൊന്നാനി തെയ്യക്കാട് ഇടവന്തുരുത്തി വള്ളികാട്ട് വീട്ടിൽ സിബിൻ (30), പൊന്നാനി നായരങ്ങാടി തൈവളപ്പിൽ നിഷ (ഹയറുന്നീസ–38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിലെ എരമംഗലത്തുനിന്നു പാറേമ്പാടം കമ്പിപ്പാലത്തേക്കു വിവാഹം ചെയ്തു കൊണ്ടുവന്ന സ്ത്രീയാണു തട്ടിപ്പിന് ഇരയായത്. ഇവരുടെ ഭർത്താവ് വിദേശത്താണ്.‌ സിബിനെ യുവതിക്കു പരിചയപ്പെടുത്തിയതു നിഷയാണ്. പിന്നീടു സിബിനും ആഭരണങ്ങൾ നഷ്ടപ്പെട്ട യുവതിയും തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളിലൂടെ വളർന്നു.

കാർ വാങ്ങണമെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞു പലപ്പോഴായി പ്രതി വാങ്ങിയ സ്വർണാഭരണങ്ങൾ തിരിച്ചു നൽകിയില്ല. വിവാഹത്തിനു പോകാനെന്ന പേരിൽ ആഭരണം വാങ്ങിയ നിഷയും കബളിപ്പിച്ചു. ആഭരണം നഷ്ടപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടിൽ അറിയാതിരിക്കാൻ യുവതി മുക്കുപണ്ടം വീട്ടിൽ സൂക്ഷിച്ചിരുന്നു. തട്ടിയെടുത്ത ആഭരണങ്ങളിൽ 60 പവൻ പണയംവച്ചതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button