NattuvarthaLatest News

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ജോലിക്ക് പോയിരുന്ന ബേബി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് സുബ്രഹ്മണ്യന്‍ കൊലപാതകം നടത്തിയത്.

കൊടകര: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുലിപ്പാറക്കുന്ന് ചെമ്മണ്ട വീട്ടില്‍ സുബ്രഹ്മണ്യനാണ് ഭാര്യ ബേബിയെ (46) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ജോലിക്ക് പോയിരുന്ന ബേബി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് സുബ്രഹ്മണ്യന്‍ കൊലപാതകം നടത്തിയത്. ബൈക്കിന്റെ സ്റ്റമ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സമീപത്തെ പറമ്പിലെത്തി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തകയായിരുന്നു.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button