Latest NewsKerala

അര്‍ഹതയില്ലാതെ 10,000 രൂപ കൈപ്പറ്റിയ 500 പേരില്‍ നിന്നും പണം തിരിച്ചു പിടിച്ച് കളക്ടര്‍ അനുപമ

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രളയക്കെടുതി നേരിട്ടവര്‍ക്കുള അടിയന്തിര ധനസഹായം കൈപ്പറ്റിയത് നിരവധി പേര്‍. സഹായം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് കളക്ടര്‍ അനുപമ രംഗത്തിറങ്ങി. പ്രളയത്തിന്റെ മറവില്‍ അഴിമതിക്കാര്‍ അഴിഞ്ഞാടിയപ്പോഴാണ് അനുപമ ഐഎഎസ് കളത്തിലിറങ്ങിയത്. അടിയന്തിരസഹായമായ 10,000 രൂപ കൈപ്പറ്റിയവര്‍ക്കെല്ലാം പണി കൊടുക്കുകയും ചെയ്തു. ധനസഹായ വിതരണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 500 പേരില്‍ നിന്നും പണം തിരികെ പിടിച്ചാണ് അനുപമ ഐഎഎസ് വീണ്ടും താരമായിരിക്കുന്നത്.

പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായത്തിലും അനര്‍ഹര്‍ കയറിപറ്റിയതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിടുകയായിരുന്നു. പരാതികളില്‍ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനര്‍ഹരായ അഞ്ഞൂറുപേരില്‍ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്നു ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button