Latest NewsKerala

മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും; വിശ്രമത്തിന് ശേഷം കേരളത്തിലേക്ക്

തിരുവനന്തപുരം : അമേരിക്കയിൽ ചികിത്സ പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ആരോഗ്യ സ്ഥിതിയിലെത്തി. ചികിത്സയ്ക്ക് ശേഷം ഇന്ന് അദ്ദേഹം ആശുപത്രി വിടും. യു എസിൽനിന്ന് മടങ്ങുന്നതിന് മുമ്പ് പ്രമുഖരുമായി കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. തുടർച്ചയായ ദീർഘയാത്ര ഒഴിവാക്കാൻ ദുബായിൽ വിശ്രമിച്ച ശേഷം 24 ന് രാവിലെ അദ്ദേഹം തിരുവനന്തപുരത്തെത്തും.

മൂന്നാഴ്ചത്തെ ചികിത്സയ്ക്കായിട്ടായിരുന്നു മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി പോയത്. ഓഗസ്റ്റില്‍ അമേരിക്കയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന മുഖ്യമന്ത്രി പ്രളയം വന്നതോടെയാണ് യാത്ര നീക്കീ വെയ്ക്കുകയായിരുന്നു. അതിന് ശേഷം സെപ്തംബര്‍ മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു യാത്രയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button