
തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ നേതൃമാറ്റം. മുല്ലപ്പള്ളി രാമചന്ദ്രനാണു പുതിയ കെപിസിസി അധ്യക്ഷന്‍. കോണ്‍ര്ഗസ് ഹൈക്കമാന്‍ഡാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതേസമയം ബെന്നി ബഹനാന്‍ പുതിയ യുഡിഎഫ് കണ്‍വീനറാകും. എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേല്‍ക്കും.
പുതിയ കെപിസിസി അധ്യക്ഷനെ തേടിയുള്ള ചര്‍ച്ചകളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്കായിരുന്ന മുന്‍തൂക്കം. കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.
യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി അധ്യക്ഷനുള്ളതിനാല്‍, സ്വീകാര്യനായ മുതിര്‍ന്ന നേതാവിനു പദവി നല്‍കണമെന്നായിരുന്നു എ ഗ്രൂപ്പുകാരുടെ ആവശ്യം. ‘മുല്ലപ്പള്ളി മുതിര്‍ന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണ്’ എന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം. എന്നാല്‍ ഡിസിസി പ്രസിഡന്റ്മാരുടെ മനസ്സറിയാന്‍ നടത്തിയ വോട്ടെടുപ്പില്‍ വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍, കെ.സുധാകരന്‍ എന്നിവരാണ് മുന്നില്‍ എത്തിയത്.
Post Your Comments