ദുബായ്: ഇന്നലെ നടന്ന ഇന്ത്യ- പാക് മത്സരത്തിനിടയിൽ താരങ്ങളുടെ സ്നേഹബന്ധം വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. മൽസരത്തിനിടെ പാക് താരത്തിന്റെ ഷൂവിന്റെ ലെയ്സ് അഴിഞ്ഞതിനെ തുടർന്ന് അതു കെട്ടിക്കൊടുക്കുന്ന ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പാകിസ്ഥാൻ ഇന്നിങ്സിലെ 42–ാം ഓവറിലാണ് സംഭവം. പാക് നിരയിലെ അവസാന ബാറ്റ്സ്മാനായ ഉസ്മാൻ ഖാന്റെ ഷൂവിന്റെ ലെയ്സാണ് അഴിഞ്ഞുപോയത്. ഇന്ത്യ–പാക് പോരാട്ടത്തിനിടയിലെ ‘ഏറ്റവും സുന്ദരമായ ദൃശ്യം’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തത്.
Post Your Comments