Latest NewsNattuvartha

കേൾവി ശക്തി കുറഞ്ഞു; വാട്‌സ് ആപ്പ് വഴി മീൻ വിൽക്കുന്ന അറുപതുകാരി ആനി

തൃശൂര്‍: വാട്‌സ് ആപ്പിലൂടെ മീൻവിൽപ്പന നടത്തുന്ന അറുപതുകാരി ആനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തൃശൂര്‍ അയ്യന്തോളിലെ സിവില്‍ലെയ്ന്‍ ജംഗ്ഷനിലെ കടയില്‍ മകനൊടൊപ്പം കച്ചവടം നടത്തുന്ന ആനിയ്ക്ക് വാട്‌സ് ആപ്പ് ഒരു അനിവാര്യതയാണ്.

വിധവയായ ആനി കാലത്തിനൊത്ത് ടച്ച്‌ സ്‌ക്രീന്‍ മൊബൈല്‍ ഫോണിലേക്ക് മാറിയതല്ല. 10 വര്‍ഷമായി മീന്‍ വില്‍ക്കുന്ന മകന് കേള്‍വിക്കുറവുണ്ട്. അതിനാല്‍ മീനിന് വില ചോദിക്കുമ്പോഴും വില്‍ക്കുമ്പോഴും തര്‍ക്കമുണ്ടാകും. ഇത് കച്ചവടത്തെ ബാധിച്ചുതുടങ്ങിയതോടെയാണ് ആനി മകന് തുണയായി എത്തിയത്.

രണ്ടുവര്‍ഷം മുമ്പാണ് ലാലൂര്‍ സ്വദേശിനിയായ ആനി മകന്റെ കച്ചവടത്തിന് സഹായിക്കാനെത്തിയത്. സ്ഥിരമായി മീന്‍ വാങ്ങാനെത്തുന്നവരുടെ ഫോണ്‍ നമ്പർ ശേഖരിക്കുകയായിരുന്നു ആദ്യപടി. അന്നത്തെ പ്രധാനമീന്‍ ഇനവും വിലയും ഫോണില്‍ വിളിച്ചുപറയും. പിന്നീടാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് മാറിയത്. കടപ്പുറങ്ങളില്‍ മകനൊപ്പം പോയി മീനെടുക്കും. അന്നത്തെ മീനിന്റെ വിലയും ചിത്രവും ഗ്രൂപ്പിലിടും. ഏതു മീന്‍ എത്രവേണമെന്ന് ആവശ്യക്കാര്‍ക്ക് ഗ്രൂപ്പിലിടാം.

വൈകീട്ട് നാലുമുതല്‍ എട്ടുവരെ ആനിയും മകന്‍ അനുവും അയ്യന്തോളിലെ സിവില്‍ ലെയ്ന്‍ ജംഗ്ഷനിലുണ്ടാകും. വാട്‌സ് ആപ്പിലുടെ ഓര്‍ഡര്‍ നല്‍കിയവരുടെ മീന്‍ വൃത്തിയാക്കി പൊതിഞ്ഞുവെക്കും. ഓർഡർ ചെയ്യാത്തവർക്കും മീൻ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button