ആലപ്പുഴ: അന്‍പതോളം പൊലീസുകാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നു ഭീഷണിയെന്ന് പരാതി. ജില്ലയില്‍ സാലറി ചാലഞ്ചിനെതിരെ നിലപാടെടുത്ത അന്‍പതോളം പൊലീസുകാര്‍ക്കാണ് ഭീഷണി.
തുക നല്‍കാമെന്ന് സമ്മതിച്ചെങ്കിലും, സാലറി ചാലഞ്ചിന്റെ വിസമ്മതപത്രം മേലുദ്യോഗസ്ഥര്‍ തിരിച്ചു നല്‍കുകയാണ്. പ്രതിപക്ഷ യൂണിയനിലെ പൊലീസുകാരാണ് കൂടുതലും വിസമ്മതം നല്‍കിയത്. പൊലീസുകാരുടെ സമ്മത-വിസമ്മത പത്രം വാങ്ങി നല്‍കേണ്ട ചുമതല സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കാണ്. ജില്ലാ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പിക്കാണ് ഏകോപനച്ചുമതല.
സമ്മതപത്രം പിന്തള്ളി എന്നു രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടുന്നില്ല. വിസമ്മതിച്ചവര്‍ക്ക് സ്ഥലംമാറ്റ ഭീഷണികളാണ് കിട്ടുന്നത്.
Post Your Comments