Latest NewsIndia

ഇത് മുസ്ളീം സ്ത്രീകളുടെ വിജയം: മുത്തലാഖ് ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

2017 ആഗസ്റ്റിലാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്.

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. മുത്തലാഖ് ചൊല്ലിയാല്‍ ഇനി മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയത്. 2017 ആഗസ്റ്റിലാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്. എന്നാൽ രാജ്യ സഭയിൽ ബില്ല് പാസാക്കാത്തതു കൊണ്ട് ഇത് പ്രാബല്യത്തിൽ വന്നിരുന്നില്ല.

2017 ആഗസ്റ്റിലാണ് രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button