ആലുവ•കരുമാല്ലൂര്‍ ആലങ്ങാട് കരിങ്ങാംതുരുത്തില്‍ പാതിരാത്രിയില്‍ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാത്രി അര്‍ദ്ധരാത്രിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പെട്ടെന്ന് തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വീട്ടുകാര്‍ ഉണരുമ്പോള്‍ വീട്ടിലാകെ പുക നിറഞ്ഞിരുന്നു. ജനല്‍ വിരിയിലേക്കും സോഫാ സെറ്റിലേക്കും തീ പടരുകയും ചെയ്തിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ടി.വി പൊട്ടിത്തെറിക്കാന്‍ കാരണം എന്നാണ് പ്രാഥമികനിഗമനം.
Post Your Comments