തിരുവനന്തപുരം: നന്‍മയുടെ പ്രതീകമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലാക്കി. തുടര്‍ന്ന് മന്ത്രി ഓട്ടോറിക്ഷയിലാണ് പൊതു പരിപാടിക്ക് പോയത്.
പ്രളയദുരന്തബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കനകക്കുന്നിലേക്കു പോകുകയായിരുന്നു മന്ത്രി. യാത്രക്കിടയിലാണ് വഴിയില്‍ അപകടത്തില്‍ പെട്ടു കിടക്കുന്ന നിലയില് ചെറുപ്പക്കാരനെ കണ്ടെത്തുന്നത്, തുടര്‍ന്ന് മന്ത്രി സ്വന്തം വാഹനം ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും, ഓട്ടോയില്‍ പരിപാടിക്ക് പോകുകയുമായിരുന്നു.
മന്ത്രിയുടെ ഗണ്‍മാനും ഡ്രൈവറും ചേര്‍ന്നാണ് അപകടത്തില്‍ പെട്ട് കിടന്നയാളെ ആശുപത്രിയിലെത്തിച്ചത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മാതൃകാപരമായ പ്രവര്‍ത്തി നടത്തിയ മന്ത്രിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
Post Your Comments