Latest NewsIndia

വിളവ് നന്നായിട്ടും തുണച്ചില്ല, വിലയിടിവിനെ തുടര്‍ന്ന് തക്കാളി റോഡിലുപേക്ഷിക്കേണ്ടി വന്ന് കര്‍ഷകര്‍

വിളവ് നന്നായി ലഭിച്ചതോടെ തക്കാളിയുടെ വില കുത്തനെ താന്നു. വിളവെടുക്കുന്ന പണിക്കാര്‍ക്ക് കൊടുക്കാനുള്ള കൂലിപോലും തക്കാളിവിറ്റാല്‍ ലഭിക്കാതെയായതോടെ പല കര്‍ഷകരും തക്കാളി

തിരുപ്പൂര്‍: ഒരുകിലോ തക്കാളി നാലുരൂപയ്ക്ക് വില്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാതെ വന്നപ്പോള്‍ കര്‍ഷകരും വ്യാപാരികളും ചേര്‍ന്ന് തക്കാളി ഉദുമലപ്പേട്ട ചന്തയിലെ റോഡില്‍ ഉപേക്ഷിച്ചു. വിവിധതരം പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന തിരുപ്പൂര്‍ ജില്ലയിലെ സ്ഥലങ്ങളാണ് ഉദുമലപേട്ട, മടത്തുകുളം, കുടിമംഗലം എന്നിവിടങ്ങള്‍. കഴിഞ്ഞമാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നല്ലമഴ ലഭിച്ചതോടെ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും നല്ല വിളവ് ലഭിച്ചിരുന്നു. വിളവ് നന്നായി ലഭിച്ചതോടെ തക്കാളിയുടെ വില കുത്തനെ താണു. വിളവെടുക്കുന്ന പണിക്കാര്‍ക്ക് കൊടുക്കാനുള്ള കൂലിപോലും തക്കാളിവിറ്റാല്‍ ലഭിക്കാതെയായതോടെ പല കര്‍ഷകരും തക്കാളി റോഡില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button