കൊച്ചി : കടം മേടിച്ച ഉപകരണങ്ങളിലൂടെ കണ്ണിന് ശസ്ത്രക്രിയ നടത്തിയ യുവാവിന് കാഴ്ച തിരിച്ചുകിട്ടി. വെൽഡിങ് തൊഴിലാളിയായ ആലുവ എരുത്തിൽപറമ്പ് എ.കെ. ഷാജഹാനാണ് (28 ) കാഴ്ച തിരിച്ചുകിട്ടിയത്. ഷാജഹാന്റെ തലച്ചോറിന്റെ അടിഭാഗത്തുണ്ടായ മുഴ മൂക്കിലൂടെയുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത്. ജനറൽ ആശുപത്രിയിൽ കടം വാങ്ങിയ ഉപകരണങ്ങളിലൂടെയായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങൾ ജനറൽ ആശുപത്രിയിൽ ഇല്ലാതിരുന്നതിനാൽ താൽക്കാലികമായി കമ്പനികളിൽ നിന്നു കടം വാങ്ങേണ്ടി വന്നു. കാഴ്ച തടസ്സം, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ ഷാജഹാന്റെ തലച്ചോറിനു താഴെ പിറ്റ്യുട്ടറി ഗ്രന്ഥിയിൽ നാലു സെ.മീ. വലുപ്പമുള്ള മുഴയാണ് കണ്ടെത്തിയത്.
ഇഎൻടി സർജൻ ഡോ. കെ.ജി. സജു, ന്യൂറോ സർജൻ ഡോ. ഡാൽവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ഷാജഹാന് നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ചു കിട്ടി.
Post Your Comments