നാദാപുരം: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി. സ്കൂള്‍ അധ്യാപകനുമായ കോയിമാണ്ടിയില് ബഷീറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അടുക്കളയില്‍ സ്ഥാപിച്ച ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പ്രതലമുള്ള അടുപ്പാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ബഷീറിന്റെ ഭാര്യാമാതാവ് ചിയ്യൂരിലെ ഇല്ലത്ത് ബിയ്യാത്തു ഹജ്ജുമ്മയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചൂട് കൂടിയതിനാല്‍ ഗ്യാസടുപ്പിന്റെ ഗ്ലാസ് പ്രതലം പൂര്‍ണമായും പൊട്ടിത്തെറിച്ച് അടുക്കളയില്‍ ചിന്നിച്ചിതറി.
ഇത്തരം അടുപ്പുകള്‍ മറ്റു പലയിടങ്ങളിലും പൊട്ടിത്തെറിച്ചതായി വീട്ടമ്മമാര്‍ പറഞ്ഞു. അകലെ മാറി നില്ക്കുകയായിരുന്നതിനാല് വീട്ടുകാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആറുമാസങ്ങള്‍ക്ക് മുമ്പാണ് വാങ്ങിയതെങ്കിലും ഒരു മാസം മുമ്പ് മാത്രമാണ് ഈ ഗ്യാസടുപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്.
Post Your Comments