തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരുമാസത്തെ ശമ്പളം നല്കണമെന്നില്ല. തുക എത്രയെന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളം സംഭവന നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 11നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ ഉത്തരവ് പല പൊതുമേഖലാ സ്ഥാപനങ്ങളും അതേപടി നടപ്പാക്കി. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഇറക്കിയ ഉത്തരവാണിത്. ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം.
Post Your Comments