മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ വ്യോമപ്രതിരോധ സേന അബദ്ധത്തില്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.
15 ജീവനക്കരുമായാണ് റഷ്യന്‍ യുദ്ധ വിമാനം യാത്ര ചെയ്തത്. സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ ഇസ്രായേലിന്റെ നാല് എഫ് 16 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതിനിടെയാണ് വിമാനം കാണാതായതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 11നാണ് ഐ.എല്‍ 20 വിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍വെച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായത്.
വിമാനം സിറിയന്‍ തീരത്തുനിന്ന് ലതാകിയക്കടുത്ത റഷ്യയുടെ വ്യോമതാവളത്തിലേക്ക് മടങ്ങുകയായിരുന്നു. ആകാശത്തു വെച്ചുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ഫലമായി റഷ്യന്‍ യുദ്ധവിമാനം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ വാര്‍ത്ത ഏജന്‍സിയായ ഇന്റര്‍ഫാക്‌സിനെ അറിയിച്ചിരുന്നു.
എട്ടു കപ്പലുകളുമായി നടത്തിയ തിരച്ചിലില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ എല്ലാ ജീവനക്കാരും മരിച്ചു. റഷ്യന്‍ വിമാനത്തെ പരിചയാക്കിയാണ് സിറിയയിലെ ലതാകിയ പ്രവിശ്യയിലെ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.
Post Your Comments